കോഹ്ലി വീണ്ടും നായകനാകുന്നു, വമ്പന്‍ വാര്‍ത്ത പുറത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ഒരു സന്തോഷ വാര്‍ത്ത. ഐപിഎല്‍ പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായി വിരാട് കോഹ്‌ലി വീണ്ടും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റോയല്‍ ചലഞ്ചേഴ്‌സ് നായകനായി തന്നെ നിയോഗിക്കണമെന്ന് വിരാട് കോഹ്‌ലി തന്നെ മാനേജുമെന്റിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നിലവിലെ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ മെഗാലേലത്തില്‍ വെയ്ക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനമെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് കോഹ്ലി ആര്‍സിബിയുടെ നായകനാകാന്‍ ഒരുങ്ങുന്നത്. ആര്‍സിബി ആരാധകരെ സംബന്ധിച്ച് ഏറെ ആവേശകരമായ വാര്‍്ത്തായാണിത്.
ഐപിഎല്ലില്‍ 2013 മുതല്‍ 2021 വരെ ആര്‍സിബിയെ നയിച്ചത് വിരാട് കോഹ്‌ലിയായിരുന്നു. 2016ല്‍ കോഹ്‌ലിയുടെ നായക മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ കോഹ്‌ലിയ്ക്ക് കീഴില്‍ ആര്‍സിബിയ്ക്ക് ഒരു കിരീടം പോലും ലഭിച്ചില്ല.
ഈ സാഹചര്യത്തിലാണ് 2021ല്‍ കോഹ്ലി അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെച്ചത്. പിന്നാലെ ഫാഫ് ഡു പ്ലെസിസിനെ റോയല്‍ ചലഞ്ചേഴ്‌സ് നായകനായി പ്രഖ്യാപിക്കുകയായിരുന്നു.
ഐപിഎല്‍ മെഗാലേലത്തിന് മുമ്പായി റോയല്‍ ചലഞ്ചേഴ്‌സ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിരാട് കോഹ്‌ലിയെ റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. മുഹമ്മദ് സിറാജ്, വില്‍ ജാക്‌സ്, രജത് പാട്ടിദാര്‍ എന്നീ താരങ്ങളുടെ പേരും നിലനിര്‍ത്തുന്നവരുടെ ലിസ്റ്റില്‍ കേള്‍ക്കുന്നുണ്ട്.