രഞ്ജി ട്രോഫി കളിക്കുന്നതില്‍ നിന്ന് പിന്മാറി കോഹ്ലിയും രാഹുലും, നിയമങ്ങള്‍ക്ക് പുല്ലുവില
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി അഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്ന സ്വപ്‌നത്തിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് വിരാട് കോഹ്ലിയും കെ എല്‍ രാഹുലും രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് കളിക്കുന്നതില്‍ നിന്ന് പിന്മാറി. ഇരുവരും ഇക്കാര്യം ബിസിസിഐയുടെ മെഡിക്കല്‍ ടീമിനെ വിവരം അറിയിച്ചതായി പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 23ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കോഹ്ലി ഡല്‍ഹിക്കും രാഹുല്‍ കര്‍ണാടകയ്ക്കും വേണ്ടി കളിക്കേണ്ടതായിരുന്നു.
ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ കഴുത്തിന് പരിക്കേറ്റ കോഹ്ലി ജനുവരി 8ന് ഇന്‍ജക്ഷന്‍ എടുത്തിരുന്നു. എന്നാല്‍, ഇപ്പോഴും വേദന അനുഭവപ്പെടുന്നതായി കോഹ്ലി മെഡിക്കല്‍ ടീമിനെ അറിയിച്ചു. കര്‍ണാടകയ്ക്ക് വേണ്ടി കളിക്കേണ്ട രാഹുലിന് കൈമുട്ടിനാണ് പരിക്ക്.
രഞ്ജി ട്രോഫിയില്‍ കളിക്കണമെങ്കില്‍ കേന്ദ്ര കരാറിലുള്ള താരങ്ങള്‍ അവരവരുടെ സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കണമെന്ന് ബിസിസിഐ നിഷ്‌കര്‍ഷിച്ചിരുന്നു. മറ്റ് താരങ്ങളെല്ലാം രഞ്ജി കളിക്കുമെന്നാണ് കരുതുന്നത്.
അതെസമയം കോഹ്ലിയും രാഹുലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നതിന് ഇരുവരേയും പരിക്ക് ബാധിക്കില്ല.