സര്‍പ്രൈസ് നീക്കം, ലക്ഷ്മണിനെ ഇന്ത്യന്‍ കോച്ചായി പ്രഖ്യാപിച്ച് ബിസിസിഐ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 പര്യടനത്തിന് എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്.. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായി നിലവിലെ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാലാണ് ലക്ഷ്മണിനെ പരിശീലകനാക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
പേരു വെളിപ്പെടുത്താത്ത ബിസിസിഐയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ബസ്സ്് ഇക്കാര്യം സ്ഥിരീകരിച്ചു. നാല് മത്സരങ്ങളുടെ ടി20 പരമ്പര ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നില്ല. ബിസിസിഐയും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും (സിഎസ്എ) തമ്മില്‍ അടുത്തിടെയാണ് ഇത് ക്രമീകരിച്ചത്.
നവംബര്‍ 8, 10, 13, 15 തീയതികളില്‍ യഥാക്രമം ഡര്‍ബന്‍, ഗ്‌കെബെര്‍ഹ, സെഞ്ചൂറിയന്‍, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് നാല് ടി20 മത്സരങ്ങള്‍ നടക്കുക. നവംബര്‍ 4 ന് ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കുളള ഇന്ത്യന്‍ ടീം നവംബര്‍ 10നോ 11നോ ആകും പോകുക.
ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ (എന്‍സിഎ) പരിശീലകരായ സൈരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കര്‍, സുഭദീപ് ഘോഷ് തുടങ്ങിയവര്‍ ലക്ഷ്മണിന് കീഴില്‍ പരിശീലക സംഘത്തിന്റെ ഭാഗമാകും. ബഹുതുലെ (മുഖ്യ പരിശീലകന്‍), കനിത്കര്‍ (ബാറ്റിംഗ് പരിശീലകന്‍), ഘോഷ് (ഫീല്‍ഡിംഗ് പരിശീലകന്‍) എന്നിവര്‍ ഒമാനില്‍ നടന്ന ഏഷ്യ എമര്‍ജിംഗ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇന്ത്യ എമര്‍ജിംഗ് ടീമിന്റെ ഭാഗമായിരുന്നു.
എന്‍സിഎയുമായി ബന്ധപ്പെട്ട സൗരാഷ്ട്രയില്‍ നിന്നുളള സിതാരശു കോട്ടക്കും കേരളത്തില്‍ നിന്നുളള മസ്ഹര്‍ മൊയ്ദുവും രുതുരാജ് ഗെയ്ക്വാഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയിട്ടുണ്ട്.
നാല് ട്വന്റി20 മത്സരങ്ങള്‍ക്കായി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ബിസിസിഐ ഒക്ടോബര്‍ 25 ന് പ്രഖ്യാപിച്ചു. അതെസമയം ഇന്ത്യയുടെ ആഭ്യന്തര സീസണിനിടെ (രഞ്ജി) ദക്ഷിണാഫ്രിക്കന്‍ പര്യടനം ഷെഡ്യൂള്‍ ചെയ്തതിന് ചില വിമര്‍ശനങ്ങളുമുയരുന്നുണ്ട്.
'അടുത്ത മാസം, ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നാല് മത്സരങ്ങളുടെ ടി20 പരമ്പരയുണ്ട്. അടുത്ത മാസം ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഒരു 'എ' ടീമും ഉണ്ടാകും, അതിനാല്‍ ഏകദേശം 50 മുതല്‍ 60 വരെ കളിക്കാര്‍ക്ക് അവരുടെ സംസ്ഥാന ടീമുകള്‍ക്കായി പ്രധാന ദേശീയ ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ കഴിയില്ല,' മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ സ്‌പോര്‍ട്സ്റ്റാറില്‍ എഴുതി.
ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി വരുന്ന ഈ പര്യടനത്തിന്റെ ഒരു നല്ല വശം, ഫ്രാഞ്ചൈസികള്‍ ആരെയാണ് പിന്തുടരുക എന്ന് ഈ നാല് മത്സരങ്ങള്‍ സൂചന നല്‍കും എന്നതാണ്.
ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയകുമാര്‍ വിശാഖ്, അവേഷ് ഖാന്‍, യമവെ ദയാല്‍.