For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സുന്ദറിനെ ടീമിലെടുത്തതിനെതിരെ ഉറഞ്ഞു തുള്ളി, വെട്ടിലായി ഗവാസ്‌ക്കറും സംഘവും!

10:06 PM Oct 24, 2024 IST | admin
UpdateAt: 10:06 PM Oct 24, 2024 IST
സുന്ദറിനെ ടീമിലെടുത്തതിനെതിരെ ഉറഞ്ഞു തുള്ളി  വെട്ടിലായി ഗവാസ്‌ക്കറും സംഘവും

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ടീം സെലക്ഷനെതിരെ സുനില്‍ ഗവാസ്‌കര്‍ ആഞ്ഞടിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനു പകരം ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടുവന്നതിനെയായിരുന്നു ഗവാസ്‌കറുടെ വിമര്‍ശനം. എന്നാല്‍, ആദ്യ ദിനം തന്നെ ഏഴ് വിക്കറ്റ് വീഴ്ത്തി ഗവാസ്‌കറുടെ വിമര്‍ശനത്തിന് സുന്ദര്‍ ചുട്ടമറുപടി നല്‍കി.

സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, സ്പിന്നറായ കുല്‍ദീപ് യാദവ്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പകരം ശുഭ്മന്‍ ഗില്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ ആകാഷ്ദീപ് എന്നിവരെ കളിപ്പിക്കുകയും ചെയ്തു.

Advertisement

ഇതോടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിനെ തഴഞ്ഞതാണ് ഗവാസ്‌കറിനെ പ്രകോപിപ്പിച്ചത്. ഇന്ത്യ ഇത്തരമൊരു നീക്കം ഒരിക്കല്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും ഗവാസ്‌കര്‍ തുറന്നടിച്ചിരുന്നു. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനു പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ എന്തിനാണ് പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നിരിക്കുന്നതെന്നാണ് സുനില്‍ ഗവാസ്‌കറുടെ ചോദ്യം. ഇത്തരമൊരു തീരുമാനം എടുത്തതിനു ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

Advertisement

ന്യൂസിലാന്‍ഡിന്റെ പ്ലെയിങ് ഇലവനില്‍ നാല്- അഞ്ച് ഇടംകൈയന്‍ ബാറ്റര്‍മാരെങ്കിലുമുണ്ടാവും. അതിനാല്‍ തന്നെ ഇടംകൈയന്‍മാരെ പുറത്താക്കാന്‍ കുല്‍ദീപ് യാദവ് മതിയെന്നും ഗവാസ്‌ക്കര്‍ തുറന്നടിച്ചു. എന്നാല്‍, ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ സുന്ദര്‍ തന്റെ ഓള്‍റൗണ്ട് മികവ് തെളിയിച്ചു.

മൂന്ന് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ സുന്ദര്‍ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഇതോടെ ടീമിലെ സ്ഥാനം ഉറപ്പിക്കാനും സുന്ദറിന് കഴിഞ്ഞു.

Advertisement

സുന്ദറിന്റെ ഈ പ്രകടനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും തീരുമാനത്തിന്റെ ശരിയായ പ്രതിഫലനമാണ്. കുല്‍ദീപിനെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിക്കാനുള്ള തീരുമാനത്തെ മുന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയും ചോദ്യം ചെയ്തിരുന്നു.

വാഷിംഗ്ടണ്‍ സുന്ദറിന്റെ ഈ മികച്ച പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സുന്ദറിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

Advertisement