ലോകത്ത് എവിടെ കളിച്ചാലും ഈ ടീം ഇന്ത്യ ജയിക്കും, തുറന്നടിച്ച് വസീം അക്രം
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടി. തൊട്ടുപിന്നാലെ ദുബായില്‍ നടന്ന ഇന്ത്യയുടെ മത്സരങ്ങള്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ, ഇക്കാര്യത്തില്‍ പ്രതികരണവുമായി മുന്‍ പാക് താരം വസീം അക്രം രംഗത്തെത്തി.
ലോകത്ത് എവിടെ വെച്ച് മത്സരങ്ങള്‍ നടന്നാലും ഇന്ത്യന്‍ ടീം വിജയിക്കുമെന്നാണ് അക്രം തുറന്ന് പറഞ്ഞത്. ഒരു ചാനല്‍ ഷോയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ദുബായില്‍ വെച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അവര്‍ പാകിസ്ഥാനില്‍ കളിച്ചാല്‍ അവിടെയും വിജയിക്കും,' അക്രം വ്യക്തമാക്കി.
'2024 ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ വിജയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയിലും തോല്‍വി അറിയാതെ കിരീടം ചൂടി. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികവാണ് കാണിക്കുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ന്യൂസിലന്‍ഡിനോട് നാട്ടില്‍ 3-0 ന് ടെസ്റ്റ് പരമ്പര തോറ്റു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയപ്പെട്ടു. ശ്രീലങ്കയിലെ പരമ്പരയിലും തോറ്റു. എന്നിട്ടും ബി.സി.സി.ഐ ക്യാപ്റ്റനെയും കോച്ചിനെയും മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും ടീമിനെ വിശ്വസിച്ചു. ഇപ്പോള്‍ അവര്‍ 'ചാമ്പ്യന്‍ ഓഫ് ദി ചാമ്പ്യന്‍സ്' ആയിരിക്കുകയാണ്,' അക്രം പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയമാണിത്. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് ഇന്ത്യ ഒരു ഐ.സി.സി ഏകദിന കിരീടം നേടുന്നത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് രോഹിത് ശര്‍മ്മയുടെ മടക്കം. ടൂര്‍ണമെന്റിലുടനീളം വിമര്‍ശനങ്ങള്‍ കേട്ട