ദുരന്തം രാഹുല്‍, പുറത്തായ രീതി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം
ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതി നാണക്കേടുണ്ടാക്കു തരത്തിലായിപ്പോയി. ഒപ്പം ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഒരുപോലെ ആശങ്കാജനകവുമാണ് ഈ പുറത്താകുന്ന രീതി.
62 റണ്‍സിന്റെ ലീഡ് പിന്തുടര്‍ന്ന് ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ അഭിമന്യു ഈശ്വരനൊപ്പം ഓപ്പണറായി രാഹുല്‍ ക്രീസിലെത്തിയെങ്കിലും 10 റണ്‍സ് മാത്രമെടുത്ത് കോറി റോച്ചിസിയോളിയുടെ പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. റോച്ചിസിയോളി എറിഞ്ഞ ലെങ്ത്ത് ബോള്‍ രാഹുല്‍ ലെഗ് സൈഡിലേക്ക് പോകുമെന്ന് കരുതി ലീവ് ചെയ്യുകയായിരുന്നു.
എന്നാല്‍ പന്ത് കാലുകള്‍ക്കിടയിലൂടെ കടന്ന് വിക്കറ്റില്‍ പതിച്ചപ്പോള്‍ രാഹുല്‍ തന്നെ ഞെട്ടിപ്പോയി. ഈ വിചിത്രമായ ഔട്ടാകല്‍ മത്സരത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങളിലൊന്നായി മാറുകയും ചെയ്തു
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ഇന്നിംഗ്സില്‍ വെറും 4 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. രാഹുലിന്റെ മോശം ഫോം ഇന്ത്യന്‍ ക്രിക്കറ്റ് മാനേജുമെന്റിനേയും ആശങ്കപ്പെടുത്തുന്നുണ്ട്.
നവംബര്‍ 22 ന് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മ കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് രാഹുല്‍ തന്നെയായിരുന്നു സ്വാഭാവിക തിരഞ്ഞെടുപ്പ്. എന്നാല്‍ റണ്‍സ് നേടാനുള്ള രാഹുലിന്റെ ബുദ്ധിമുട്ട് ആശങ്കയുണ്ടാക്കുന്നു. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ 4-0 ന് ജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനാകുക.
ന്യൂസിലന്‍ഡിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളില്‍ നിന്ന് രാഹുല്‍ ഒഴിവാക്കപ്പെട്ടിരുന്നു. ടീമില്‍ ഇടം നേടണമെങ്കില്‍ മെല്‍ബണില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ടായിരുന്നു.