ഇങ്ങനെയും ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍, പൃഥ്വിയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എംസിഎ
വിജയ്് ഹസാരെ ട്രോഫിയ്ക്കുളള മുംബൈ ടീമില്‍ നിന്ന്് ഒഴിവാക്കിയതിന് വൈകാരികമായി പ്രതികരിച്ച പൃഥ്വി ഷാ തള്ളി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ). അച്ചടക്ക ലംഘനം സ്ഥിരമായി നടത്തുന്ന ഷായുടെ ശത്രു അവന്‍ തന്നെ ആണെന്നാമ് എംസിഎ തുറന്നടിച്ചത്.
പേരു വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന എംസിഎ ഉദ്യോഗസ്ഥന്‍ പിടിഐയോട് സംസാരിക്കവെ, ഷായുടെ മോശം ഫിറ്റ്‌നസ്, അച്ചടക്കം, പെരുമാറ്റം എന്നിവ കാരണം പലപ്പോഴും അദ്ദേഹത്തെ ഫീല്‍ഡില്‍ 'മറച്ചു നിര്‍ത്താന്‍' ടീം നിര്‍ബന്ധിതരായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയ ടീമില്‍ അംഗമായിരുന്ന ഷാ, വിജയ് ഹസാരെ ട്രോഫിക്കുള്ള 16 അംഗ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പോസ്റ്റ് ഇട്ടിരുന്നു.
''സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍, ഞങ്ങള്‍ 10 ഫീല്‍ഡര്‍മാരുമായാണ് കളിച്ചത്, കാരണം പൃഥ്വി ഷായെ മറച്ചു നിര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരുന്നു. പന്ത് അദ്ദേഹത്തിന് സമീപത്തുകൂടി പോകും. അദ്ദേഹത്തിന് അതിലേക്ക് എത്താന്‍ പോലും കഴിയില്ലായിരുന്നു' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'ബാറ്റ് ചെയ്യുമ്പോഴും, പന്തിലേക്ക് എത്താന്‍ അദ്ദേഹം ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്, അച്ചടക്കം, പെരുമാറ്റം എന്നിവ മോശമാണ്, അതിനാലാണ് ടീമില്‍ നിന്നും പുറത്താക്കിയത്. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടാകാന്‍ കഴിയില്ല' അദ്ദേഹം പറഞ്ഞു.
''ടീമിലെ സീനിയേഴ്‌സ് പോലും ഇപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനിടെ, രാത്രി മുഴുവന്‍ പുറത്തുപോയി 'രാവിലെ ആറ് മണിക്ക്' ടീം ഹോട്ടലില്‍ എത്തിയ ഷാ സ്ഥിരമായി പരിശീലന സെഷനുകള്‍ ഒഴിവാക്കിയിരുന്നു.
തന്റെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ കളിക്കളത്തിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധ ആകര്‍ഷിച്ച ഷാ, ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഒരു സഹതാപവും നേടാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥന്‍ തുറന്നടിച്ചു.
'സോഷ്യല്‍ മീഡിയയിലെ ഇത്തരം പോസ്റ്റുകള്‍ക്ക് മുംബൈ സെലക്ടര്‍മാരിലും എംസിഎയിലും എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നത് തെറ്റാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷായുടെ സഹതാരവും മുംബൈ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരും മുംബൈ മധ്യപ്രദേശിനെ തോല്‍പ്പിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ ദിവസം പൃഥ്വിഷായ്‌ക്കെതിരെ പ്രതികരിച്ചിരുന്നു.
'അദ്ദേഹം തന്റെ പ്രവര്‍ത്തന രീതി ശരിയാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍, അദ്ദേഹത്തിന് പരിമിതികളില്ല' അയ്യര്‍ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞങ്ങള്‍ക്ക് ആരെയും ബേബി സിറ്റ് ചെയ്യാന്‍ കഴിയില്ല. അദ്ദേഹം വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എല്ലാവരും അദ്ദേഹത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവസാനം, കാര്യങ്ങള്‍ സ്വയം കണ്ടെത്തുക എന്നത് അദ്ദേഹത്തിന്റെ ജോലിയാണ്. അദ്ദേഹം അത് മുന്‍പും ചെയ്തിട്ടുണ്ട്. ചെയ്തിട്ടില്ല എന്നല്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാനമായ കാരണങ്ങളാല്‍ ഒക്ടോബറില്‍ മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്നും ഷായെ ഒഴിവാക്കിയിരുന്നു. അതിനുശേഷം എംസിഎ അക്കാദമിയില്‍ അദ്ദേഹത്തിന് പ്രത്യേക ഫിറ്റ്‌നസ് പ്രോഗ്രാം നല്‍കിയിരുന്നു. എന്നാല്‍ അതും അദ്ദേഹം കൃത്യമായി പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയില്‍ 18 വയസ്സുള്ളപ്പോള്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഷാ, വളരെയധികം പ്രതീക്ഷകളോടെയാണ് രംഗപ്രവേശം ചെയ്തത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറിയും ഷാ നേടി. എന്നാല്‍ അതിനുശേഷം, അദ്ദേഹം വെറും നാല് ടെസ്റ്റുകളില്‍ കൂടി മാത്രമാണ് കളിച്ചത്, അതില്‍ അവസാനത്തേത് നാല് വര്‍ഷം മുമ്പ് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.
അദ്ദേഹത്തിന്റെ ഏകദിന, ടി20 അന്താരാഷ്ട്ര കരിയറിനും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല, 2021 മുതല്‍ അദ്ദേഹം ഇന്ത്യയ്ക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വലിയ താരമെന്ന് വാഴ്ത്തപ്പെട്ട ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിരാശാജനകമായ കണക്കുകളാണ്.
കളിക്കളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും സമീപനത്തെയും കുറിച്ച് നിരവധി മുന്‍ കളിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് വന്നിട്ടും ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും പൃഥ്വിഷായെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.