ഇങ്ങനെ തകരേണ്ടതായിരുന്നില്ല ഈ ടീം, സഞ്ജു പറയുന്ന കാരണങ്ങള്‍
ഐപിഎല്‍ സീസണിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആധിപത്യം സ്ഥാപിച്ചു. ചെന്നൈ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. മത്സരശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ തന്റെ ടീമിന്റെ പ്രകടനത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു.
മത്സരത്തില്‍ ടോസ് നേടിയ ശേഷം ആദ്യം ബാറ്റ് ചെയ്യാനായിരുന്നു താന്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.
'മത്സരം ജയിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. സത്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വലിയൊരു സ്‌കോര്‍ നേടാനായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷേ, ആ തീരുമാനം പിന്നീട് മാറ്റി.' സഞ്ജു പറഞ്ഞു.
'രാജസ്ഥാന് ഒരു യുവ ബൗളിംഗ് നിരയുണ്ട്. നിലവില്‍ സന്ദീപ് ശര്‍മ്മയും ജോഫ്ര ആര്‍ച്ചറും ടീമിനൊപ്പമില്ലായിരുന്നിട്ടും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കാന്‍ യുവതാരങ്ങള്‍ക്ക് സാധിച്ചു. അവര്‍ക്ക് മികച്ച ഭാവിയാണുള്ളത്' സഞ്ജു കൂട്ടിച്ചേര്‍ത്തു..
കഴിഞ്ഞ നാല് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച പേസര്‍ ആകാശ് മധ്വാളിന്റെ ബൗളിംഗിനെക്കുറിച്ചും സഞ്ജു പ്രത്യേകം പരാമര്‍ശിച്ചു.
'കഴിഞ്ഞ നാല് മത്സരങ്ങളിലും ആകാശ് മികച്ച പ്രകടനം നടത്തി. ന്യൂസിലന്‍ഡിന്റെ മുന്‍ താരം ഷെയ്ന്‍ ബോണ്ട് താരത്തിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മധ്വാളിന്റെ കഠിനാധ്വാനം നേരിട്ട് കണ്ടവരാണ്. രാജസ്ഥാന്‍ റോയല്‍സ് മധ്വാളിന്റെ പ്രകടനത്തില്‍ വളരെ സന്തോഷത്തിലാണ്' ്്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യഓവറുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച യുവതാരം വൈഭവ് സൂര്യവംശിയെക്കുറിച്ചും സഞ്ജുവിന് നൂറ് നാവായിരുന്നു. 'സ്ലോവര്‍ ബോളുകള്‍ കവറിന് മുകളിലൂടെ ഉയര്‍ത്തി അടിക്കാന്‍ വൈഭവിന് പ്രത്യേക കഴിവുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മധ്യഓവറുകളില്‍ വൈഭവ് വളരെ നന്നായി ബാറ്റ് ചെയ്തു. ഇത്ര ചെറുപ്രായത്തില്‍ തന്നെ വൈഭവിന് ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുണ്ട്.' യുവതാരത്തിന്റെ പ്രകടനത്തില്‍ സഞ്ജുവിന്റെ അത്ഭുതം പ്രകടമായിരുന്നു.