Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

വെറും 29-ാം വയസ്സില്‍ നിക്കോളാസ് പൂരന്‍ വിരമിച്ചു; ക്രിക്കറ്റിന് കനത്ത പ്രഹരം

09:48 AM Jun 10, 2025 IST | Fahad Abdul Khader
Updated At : 09:48 AM Jun 10, 2025 IST
Advertisement

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വെറും 29 വയസ്സ് മാത്രം പ്രായമുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാനും മുന്‍ നായകനുമായ പൂരന്റെ അപ്രതീക്ഷിത തീരുമാനം, വരാനിരിക്കുന്ന ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന വിന്‍ഡീസ് ടീമിന് കനത്ത തിരിച്ചടിയായി.

Advertisement

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് തൊട്ടുപിന്നാലെയാണ് പൂരന്റെ വിരമിക്കല്‍ പ്രഖ്യാപനം എന്നത് ആരാധകരുടെ ഞെട്ടല്‍ വര്‍ധിപ്പിക്കുന്നു. ചൊവ്വാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് പൂരന്‍ തന്റെ കടുത്ത തീരുമാനം ലോകത്തെ അറിയിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരം ഒരു ബഹുമതിയായി കാണുന്നുവെന്നും തന്റെ തീരുമാനത്തിന് പിന്നില്‍ ദീര്‍ഘനാളത്തെ ചിന്തകളും ആലോചനകളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

കരിയറിലെ നാഴികക്കല്ലുകള്‍

ഇടംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ നിക്കോളാസ് പൂരന്‍, തന്റെ കരിയറില്‍ വെസ്റ്റ് ഇന്‍ഡീസിനായി 106 ഏകദിനങ്ങളും 61 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലുമായി 4000-ല്‍ അധികം റണ്‍സ് നേടിയ പൂരന്‍, അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡോടെയാണ് തന്റെ കളി നിര്‍ത്തുന്നത്.

ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലികൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന താരമാണ് പൂരന്‍. പലപ്പോഴും ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹത്തിന്റെ അഭാവം വിന്‍ഡീസ് നിരയില്‍ വലിയ വിടവ് സൃഷ്ടിക്കുമെന്നുറപ്പാണ്.

ഞെട്ടലുളവാക്കിയ തീരുമാനം

ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പ് നടക്കാന്‍ വെറും എട്ട് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൂരന്റെ വിരമിക്കല്‍ എന്നതും ശ്രദ്ധേയമാണ്. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന പൂരന്‍ ലോകകപ്പില്‍ വിന്‍ഡീസിന്റെ തുറുപ്പുചീട്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പൂരന്‍ അടുത്തിടെ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിനോട് (CWI) ആവശ്യപ്പെട്ടിരുന്നു. വിശ്രമം വേണമെന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇത്തരമൊരു കടുത്ത തീരുമാനം താരം കൈക്കൊള്ളുമെന്ന് ആരും കരുതിയിരുന്നില്ല.

Advertisement
Next Article