ഞെട്ടിക്കും സെഞ്ച്വറിയുമായി വിന്‍ഡീസ് ബാറ്റര്‍മാര്‍, ഇംഗ്ലണ്ടിനെ തരിപ്പണമാക്കി പരമ്പര നേട്ടം
ലോകക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരുന്നതിന്റെ സൂചന നല്‍കി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ് ടീം ഏകദിന പരമ്പര സ്വന്തമാക്കി. ബ്രിഡ്ജ്ടൗണ്‍, ബാര്‍ബഡോസ് - കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര നേടിയത്. ഒന്നിനെതിരെ രണ്ട് ജയവുമായാണ് വിന്‍ഡീസന്റെ പരമ്പര നേട്ടം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഫില്‍ സാള്‍ട്ടിന്റെ (74)യും വില്‍ ജാക്ക്സിന്റെയും (51) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 263/ റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ നേടി. എന്നാല്‍ മാത്യു ഫോര്‍ഡിന്റെ മൂന്ന് വിക്കറ്റ് പ്രകടനം വിന്‍ഡീസിനെ കളിയില്‍ നിലനിര്‍ത്തി.
മറുപടി ബാറ്റിംഗില്‍ ബ്രാന്‍ഡന്‍ കിംഗിന്റെ (102) കീസി കാര്‍ട്ടിയുടെ (128*) തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ആണ് വിന്‍ഡീസ് എളുപ്പത്തില്‍ ലക്ഷ്യം മറികടന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 209 റണ്‍സിന്റെ മാമോത്ത് കൂട്ടുകെട്ടുണ്ടാക്കിയതാണ് വിന്‍ഡീസിന്റെ വിജയം ഉറപ്പിച്ചത്.
ഏകദിനത്തില്‍ കിംഗിന്റെ മൂന്നാമത്തെ സെഞ്ച്വറിയും കാര്‍ട്ടിയുടെ ആദ്യ സെഞ്ച്വറിയുമാണിത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാത്യു ഫോര്‍ഡിനെ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുത്തു.
ആദ്യ ഏകദിനം തോറ്റതിന് ശേഷമുള്ള വിന്‍ഡീസിന്റെ തിരിച്ചുവരവാണിത്. ഈ വിജയം വിന്‍ഡീസ് ക്രിക്കറ്റിന് നവോന്മേഷം നല്‍കുമെന്ന് ഉറപ്പിക്കാം.