അടിപൊട്ടുന്നു, ഗംഭീറിന് അതൃപ്തി; രോഹിതിന് മുന്നറിയിപ്പ്?
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണല്ലോ. എന്നാല്‍ ഈ വിജയത്തിനിടയിലും ഇന്ത്യന്‍ ക്യാമ്പില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുത്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മത്സരശേഷം പരിശീലകന്‍ ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി ഗൗരവമേറിയ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത് ക്യാമറയില്‍ പതിഞ്ഞു.
ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തിലെ പോരായ്മകളാണ് ഗംഭീറിന്റെ അതൃപ്തിക്ക് കാരണമെന്നാണ് സൂചന. ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ പരാജയങ്ങളും ഗംഭീറിനെ അസ്വസ്ഥനാക്കുന്നുണ്ട്.
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ രോഹിത് ഇടപെട്ടതാണ് മറ്റൊരു പ്രശ്‌നം. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഗംഭീറിന്റെ ആവശ്യം രോഹിത് തള്ളിക്കളഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന ആവശ്യവും രോഹിത് അംഗീകരിച്ചില്ല.
ഈ സാഹചര്യത്തില്‍, വരാനിരിക്കുന്ന മത്സരങ്ങളില്‍ രോഹിതിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കാന്‍ പോലും ഗംഭീര്‍ മടിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.