യൂറോയില്‍ യമാലിന് 90 മിനിറ്റും കളിക്കാനാകില്ല, കളിച്ചാല്‍ ശിക്ഷ, കാരണമിതാണ്
ബെര്‍ലിനിലെ ഒളിമ്പ്യസ്റ്റാഡിയണില്‍ നടക്കുന്ന യൂറോ 2024 ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടാനൊരുങ്ങുകയാണല്ലോ. മത്സരത്തില്‍ ശ്രദ്ധകേന്ദ്ര സ്‌പെയിനിന്റെ കൗമാര വിംഗര്‍ ലാമിന്‍ യമാല്‍ ആണ്. ഫൈനല്‍ ദിനത്തിന്റെ തലേന്നാണ് യമാലിന് 17 വയസ്സ് തികയുന്നത്.
ഈ ആഴ്ച മ്യൂണിക്കില്‍ നടന്ന സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ 21-ാം മിനിറ്റില്‍ ഗോള്‍ നേടിയ യമാല്‍ യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി മാറിയിരുന്നു. ഗോള്‍ നേടുമ്പോള്‍ 16 വയസ്സും 362 ദിവസവും ആയിരുന്നു യമാലിന്റെ പ്രായം. ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നാനെ മറികടന്ന് വലയുടെ വലതു മൂലയിലേക്ക് പന്ത് വളച്ചുവിട്ടാണ് യമാല്‍ തന്റെ കന്നി യൂറോ ഗോള്‍ നേടിയത്.
യൂറോയില്‍ യമാല്‍ തകര്‍ത്ത് കളിക്കുന്നുണ്ടെങ്കിലും സ്പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെക്ക് ഈ ടൂര്‍ണമെന്റില്‍ യമാലിനെ മുഴുവന്‍ സമയവും കളിപ്പിക്കാന്‍ കഴിയില്ല. അത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.
യൂറോ നടക്കുന്ന ജര്‍മ്മനിയിലെ തൊഴില്‍ നിയമം ആണ് ഇവിടെ വില്ലന്‍. 18 വയസ്സിന് താഴെയുള്ള കൗമാരക്കാര്‍ക്ക് പ്രാദേശിക സമയം രാത്രി 8 മണിക്ക് ശേഷം ജോലി ചെയ്യാന്‍ ജര്‍മ്മനിയില്‍ അനമതിയില്ല. എന്നാല്‍ കായി താരങ്ങള്‍ക്ക് രാത്രി 11 മണി വരെ 'ജോലി' ചെയ്യാന്‍ ചെറിയ ഇളവുണ്ട്. യമാല്‍ രാത്രി 11 മണിക്ക് ശേഷം കളിച്ചാല്‍, സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന് 30,000 യൂറോ പിഴ അടക്കേണ്ടി വരും. ഇതാണ് യമാലിന് 90 മിനിറ്റും കളിക്കാന്‍ കഴിയാതെ വപുന്നത്.
'യമാലിനെ രാത്രി 11 മണിക്ക് മാറ്റണമോ എന്നതിനെക്കുറിച്ചുള്ള ജര്‍മ്മന്‍ നിയമനിര്‍മ്മാണം എനിക്കറിയില്ല... ഞങ്ങള്‍ അങ്ങനെ കരുതുന്നില്ല' എന്നായിരുന്നു സ്പാനിഷ് പരിശീലകന്‍ ഡി ലാ ഫ്യൂന്റെ ഈ മാസം ആദ്യം പറഞ്ഞത്. എന്നാല്‍ സെമി ഫൈനലില്‍ സ്റ്റോപ്പേജ് സമയത്ത് യമാലിനെ മാറ്റുകയായിരുന്നു.