Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

രാഹുലിന് പകരം അവനെ പരീക്ഷിക്കണം, ആദ്യ വെടിപൊട്ടിച്ച് ഇന്ത്യന്‍ താരം

11:44 AM Oct 20, 2024 IST | admin
UpdateAt: 12:40 PM Oct 20, 2024 IST
Advertisement

ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയ സര്‍ഫറാസ് ഖാന്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണല്ലോ കാഴ്ച്ചവെച്ചത്. ഇതോടെ മറ്റൊരു ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ആണ് നേരിടേണ്ടി വരുന്നത്.

Advertisement

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ വെറും 46 റണ്‍സിന് പുറത്തായതിനു ശേഷം മുംബൈ ബാറ്ററുടെ പ്രകടനം ഇന്ത്യയെ പഴയ ഒരു ഈഡന്‍ ഗാര്‍ഡന്‍സ് രക്ഷപ്പെടലിനെക്കുറിച്ച് ചിന്തിപ്പിച്ചു. എന്നാല്‍ സര്‍ഫറാസിന് ശേഷമെത്തിയ രാഹുല്‍ 16 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു. ഇതോടെ ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 107 റണ്‍സ് മാത്രം മതി എന്ന നിലവന്നു.

നാലാം ദിവസം വൈകുന്നേരം മേഘാവൃതമായ ബെംഗളൂരു സാഹചര്യങ്ങളില്‍ രണ്ടാമത്തെ പുതിയ പന്ത് നേരിടേണ്ടി വന്നത് രാഹുലിന് നിര്‍ഭാഗ്യമായി. സര്‍ഫറാസ് പോലും പുതിയ പന്തിനെതിരെ പതറിയിരുന്നു.

Advertisement

അതെസമയം ഈ വര്‍ഷം കളിച്ച എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് രാഹുല്‍ 234 റണ്‍സ് നേടിയിട്ടുണ്ട്, അതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. രാഹുലിന്റെ കരിയര്‍ ശരാശരിയില്‍ ഈ സ്‌കോറുകള്‍ ചെലുത്തിയ സ്വാധീനം ഇന്ത്യന്‍ മുന്‍ താരം മനോജ് തിവാരിയെ നിരാശപ്പെടുത്തി. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ കഴിവുള്ള ബാറ്റര്‍മാരുണ്ടെന്നും അവര്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും തിവാരി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ച്വറികള്‍ നേടിയ അഭിമന്യു ഈശ്വരനെ രാഹുലിന് പകരം പരീക്ഷിക്കണമെന്നാണ് തിവാരി പറയുന്നത്.

'എന്നാല്‍ വീണ്ടും, എനിക്ക് മനസ്സിലായതുപോലെ, അവര്‍ രാഹുലിനെ പിന്തുണയ്ക്കുന്നത് തുടരും, കാരണം അദ്ദേഹത്തിന് അനുഭവപരിചയമുണ്ട്, സാങ്കേതികമായി മികച്ച ബാറ്ററുമാണ്. പക്ഷേ, നിങ്ങള്‍ക്ക് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ആവശ്യമാണ്, അത് 1:3 എന്ന അനുപാതത്തില്‍ പരിശോധിക്കണം. ഈ മത്സര യുഗത്തില്‍, നിങ്ങള്‍ക്ക് മൂന്ന് ഇന്നിംഗ്സുകളില്‍ ഒരു സെഞ്ച്വറി നേടാന്‍ കഴിയുന്നില്ലെങ്കില്‍… ധാരാളം കളിക്കാര്‍ അവസരത്തിനായി കാത്തിരിക്കുന്നു, സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

Advertisement
Next Article