For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോഹിത്തിനെ വരെ പുറത്താക്കും, ഇതാ ഞങ്ങളുടെ ഐക്യബോധത്തിന് തെളിവ്, തുറന്നടിച്ച് ബുംറ

10:56 AM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 10:56 AM Jan 03, 2025 IST
രോഹിത്തിനെ വരെ പുറത്താക്കും  ഇതാ ഞങ്ങളുടെ ഐക്യബോധത്തിന് തെളിവ്  തുറന്നടിച്ച് ബുംറ

സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മ്മയുടെ അഭാവം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. വിശ്രമത്തിന്റെ മറവില്‍ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുകയാണോ എന്ന സംശയം ബലപ്പെടുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ജസ്പ്രിത് ബുംറ ഏറ്റെടുത്തതോടെ ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തി. കെ എല്‍ രാഹുല്‍ ഓപ്പണിംഗ് ചെയ്യുമ്പോള്‍ ഗില്‍ മൂന്നാം നമ്പറിലാകും ബാറ്റ് ചെയ്യുക.

Advertisement

രോഹിത്തിന്റെ അഭാവത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായില്ല. എന്നാല്‍ ടോസിന് ശേഷം ബുംറ പറഞ്ഞത്, ടീമിന്റെ ഐക്യത്തിന് വേണ്ടിയാണ് രോഹിത് വിശ്രമിക്കാന്‍ തീരുമാനിച്ചതെന്നാണ്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പിച്ചിലെ പുല്ല് വലിയ പ്രശ്‌നമല്ലെന്നും മെല്‍ബണിലെ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീമെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

Advertisement

'ഞങ്ങളുടെ ക്യാപ്റ്റന്‍ തന്റെ നേതൃപാടവം കാണിച്ചു തന്നു. ടീമിന്റെ ഐക്യത്തിനു വേണ്ടി അദ്ദേഹം ഈ മത്സരത്തില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. ഇത് ഞങ്ങളുടെ ടീമില്‍ വളരെയധികം ഐക്യം ഉണ്ടെന്ന് കാണിക്കുന്നു. ആര്‍ക്കും സ്വാര്‍ത്ഥതയില്ല. ടീമിന്റെ മികച്ച താല്‍പ്പര്യത്തിനായി എന്തുചെയ്യാനും ഞങ്ങള്‍ തയ്യാറാണ്' ബുംറ പറഞ്ഞു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കാരണവും ബുമ്ര പറഞ്ഞു. ''ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മെല്‍ബണിലെ മത്സരവും നല്ലതായിരുന്നു. പിച്ചിലെ പുല്ല് അത്ര പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നില്ല' ബുംറ കൂട്ടിചേര്‍ത്തു.

Advertisement

എന്നാല്‍ രോഹിത്തിന്റെ ടെസ്റ്റ് കരിയറിന്റെ അവസാനമാകുമോ ഇതെന്ന ചോദ്യമാണ് ഉയരുന്നത്. അടുത്തിടെ മോശം ഫോമില്‍ കളിക്കുന്ന രോഹിത്, അവസാന ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് 10.93 എന്ന ശരാശരിയില്‍ മാത്രമാണ് റണ്‍സ് നേടിയത്. ഓസ്‌ട്രേലിയക്കെതിരെ ഈ പരമ്പരയിലാകട്ടെ ശരാശരി 6.2 മാത്രം.

രോഹിത് നയിച്ച മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലും ഇന്ത്യ പരാജയപ്പെട്ടു. ബ്രിസ്‌ബേനില്‍ മഴയുടെ സഹായത്തോടെയാണ് സമനില നേടാനായത്. ഇതിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ 3-0 ന് വൈറ്റ് വാഷ് നേരിടേണ്ടി വന്നതും രോഹിത്തിന് തിരിച്ചടിയായി.

ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അതിന് മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എത്തിയാല്‍ മാത്രമേ രോഹിത്തിന് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ അവസരം ലഭിക്കൂ.

Advertisement