എന്തുകൊണ്ട് ജയ്‌സ്വാളിനെ ടി20 ടീമില്‍ നിന്നും പുറത്താക്കി, കാരണമിതാണ്
ഇന്ത്യന്‍ ടി20 ടീമിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെട്ടിരുന്ന താരമാണ് യശസ്വി ജയ്സ്വാള്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജയ്‌സ്വാളിനെ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടത് ഞെട്ടലുണ്ടാക്കി.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ജയ്സ്വാള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ പ്രഖ്യാപിച്ച ടീമില്‍ ജയ്സ്വാളിന്റെ പേരില്ലായിരുന്നു.
്അതെസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയിലും ജയ്സ്വാളിനെ ഉള്‍പ്പെടുത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ യുവ ഓപ്പണറെ വിശ്രമിക്കാന്‍ അനുവദിച്ചതത്രെ. ഏകദിനങ്ങളില്‍ ശുഭ്മാന്‍ ഗില്ലിന് പകരം ജയ്സ്വാളിനെ ഓപ്പണറാക്കാനും സാധ്യതയുണ്ട്.
മുഹമ്മദ് ഷമി തിരിച്ചെത്തിയതാണ് ടീമിലെ മറ്റൊരു പ്രധാന മാറ്റം. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ടീമിന് പുറത്തായിരുന്ന ഷമി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തും. ജയ്സ്വാളിന് പകരം അഭിഷേക് ശര്‍മ സഞ്ജു സാംസണിനൊപ്പം ഇന്നിംഗ്സ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍).