വൈകാതെ അത് സംഭവിക്കും, വമ്പന്‍ പ്രഖ്യാപിനത്തിനൊരുങ്ങി കോഹ്ലി, ഇനി 2.0
ഐപിഎല്‍ 2025 മെഗാ താരലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെ നിലനിര്‍ത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് വിരാട് കോഹ്ലി. ടീമിനോടുള്ള ആത്മബന്ധം വ്യക്തമാക്കിയ കോഹ്ലി, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐപിഎല്‍ കിരീടം നേടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
കോഹ്ലിയുടെ വാക്കുകള്‍:
'എന്നത്തെയും പോലെ ഞാന്‍ ആവേശത്തിലാണ്. അടുത്ത സീസണിനായി ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും ഐപിഎല്‍ കിരീടം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനും ആരാധകരെ സന്തോഷിപ്പിക്കാനും ശ്രമിക്കും.'
20 വര്‍ഷത്തെ ബന്ധം:
'ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാകാനും ഒരു പ്രത്യേക ബന്ധം പങ്കിടാനും ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ആര്‍സിബിയുമായി എന്റെ ബന്ധം 20 വര്‍ഷമാകും. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമായിരിക്കും.'
നിലനിര്‍ത്തിയ താരങ്ങള്‍:
വിരാട് കോഹ്ലി (21 കോടി), രജത് പാട്ടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി) എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. വിദേശ താരങ്ങളെ നിലനിര്‍ത്തിയിട്ടില്ല.
നായകസ്ഥാനത്തേക്ക് തിരിച്ചുവരവ്?
കോഹ്ലി വീണ്ടും ആര്‍സിബിയുടെ ക്യാപ്റ്റനാകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബാറ്റ് വ്യക്തമാക്കി.
കോഹ്ലിയുടെ നായകത്വം:
2013 മുതല്‍ 2021 വരെ കോഹ്ലിയായിരുന്നു ആര്‍സിബി ക്യാപ്റ്റന്‍. 2016-ല്‍ ടീമിനെ ഫൈനലിലെത്തിച്ചു. എന്നാല്‍, കിരീടം നേടാനായില്ല.