പാകിസ്ഥാന്റെ കൂറ്റന്‍ തോല്‍വി, ഡബ്യുടിസി പോയന്റ് ടേബിളില്‍ നാടകീയ മാറ്റങ്ങള്‍
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്നിംഗ്‌സ് തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരില്‍ പാകിസ്ഥാന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്് ഒമ്പതാം സ്ഥാനത്തേക്ക് പതിച്ചിരിക്കുകയാണ്.
ട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ആറ് തോല്‍വിയുമാണ് അവരുടെ സമ്പാദ്യം. അതെസമയം ജയിച്ചെങ്കിലും ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തുടരുകയാണ്.
17 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമാണ് അവര്‍ക്ക്. പാകിസ്ഥാനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും ജയിച്ചാല്‍ ഇംഗ്ലണ്ടിന് പട്ടികയില്‍ മുന്നേറാന്‍ കഴിയും.
ഇന്ത്യ 11 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്ത് ആണ്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. വരുന്ന ന്യൂസിലന്‍ഡ് പരമ്പരയും ഓസ്‌ട്രേലിയന്‍ പര്യടനവും ഇന്ത്യയ്ക്ക് അ്തിനിര്‍ണ്ണായകമാണ്.