Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സച്ചിൻ, ധോണി, കോഹ്‌ലി, രോഹിത് ആരുമല്ല! ക്രിക്കറ്റ് ഐഡൽ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ വണ്ടർ കിഡ്

07:26 PM Nov 30, 2024 IST | Fahad Abdul Khader
UpdateAt: 07:30 PM Nov 30, 2024 IST
Advertisement

ഇന്ത്യൻ അണ്ടർ 19 ടീമിലെ യുവതാരം വൈഭവ് സൂര്യവംശി തന്റെ ക്രിക്കറ്റ് ഐഡൽ ആരെന്ന് വെളിപ്പെടുത്തി.

Advertisement

ഐപിഎൽ 2025 മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് വാങ്ങിയ വൈഭവ് സൂര്യവംശി അടുത്തിടെ ഏറെ ശ്രദ്ധ നേടിയ താരമാണ്. 13 വയസ്സുള്ള വൈഭവ് ഐപിഎൽ ലേലത്തിൽ ഒരു ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. കുറഞ്ഞ പ്രായത്തിൽ തന്നെ ഇന്ത്യൻ അണ്ടർ 19 ടീമിൽ അരങ്ങേറ്റം കുറിച്ചതോടെ ഇന്ത്യയുടെ 'വണ്ടർ കിഡ് ' എന്ന വിശേഷണവും വൈഭവിന് വന്നുചേർന്നു.

ബ്രയാൻ ലാറയാണ് എന്റെ ഐഡൽ

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സോണി സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ വൈഭവ് തന്റെ ക്രിക്കറ്റ് ഐഡൽ ആരെന്ന് വെളിപ്പെടുത്തി. വിരാട് കോഹ്‌ലിയെയോ രോഹിത് ശർമ്മയെയോ അല്ല, വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെയാണ് താൻ ആരാധിക്കുന്നതെന്ന് വൈഭവ് പറഞ്ഞു. "ബ്രയാൻ ലാറയാണ് എന്റെ ഐഡൽ. അദ്ദേഹത്തെപ്പോലെ കളിക്കാൻ ഞാൻ ശ്രമിക്കുന്നു" വൈഭവ് പറഞ്ഞു.

Advertisement

ബ്രയാൻ ലാറ: ക്രിക്കറ്റ് ഇതിഹാസം

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ് ബ്രയാൻ ലാറ. തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ച ലാറ ടെസ്റ്റിൽ 11953 റൺസ് നേടിയിട്ടുണ്ട്. 2007 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ലാറ, തന്റെ അവസാന ഏകദിനം കളിച്ചത് ബ്രിഡ്ജ്‌ടൗണിലാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടിയ ഏക ബാറ്റ്‌സ്മാൻ ലാറയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും 501 റൺസുമായി അദ്ദേഹത്തിന്റെ പേരിലാണ് ഏറ്റവും ഉയർന്ന സ്കോർ. ലാറ ഒരിക്കലും ഐപിഎൽ കളിച്ചിട്ടില്ലെങ്കിലും ടി20 ലീഗിൽ പരിശീലകനായും കമന്റേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പിൽ വൈഭവിന് നിരാശ

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ വൈഭവ് സൂര്യവംശിക്ക് എന്നാൽ നിരാശപ്പെടുത്തി. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 9 പന്തിൽ നിന്ന് 1 റൺസ് മാത്രമെടുത്ത് വൈഭവ് പുറത്തായി. 282 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 51 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ, 44 റൺസിന് മത്സരം തോൽക്കുകയും ചെയ്തു. 77 പന്തിൽ നിന്ന് 67 റൺസ് നേടിയ നിഖിൽ കുമാറാണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ടോപ് സ്കോറർ. ഡിസംബർ 2 ന് ജപ്പാൻ അണ്ടർ 19 ടീമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement
Next Article