Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

'നിങ്ങളോ ആരാധകർ'; ഇംഗ്ളണ്ടിന് ആരാധകരെ ആവശ്യമില്ലെന്ന് ഹാരി കെയ്ൻ

12:00 PM Jul 13, 2021 IST | admin
UpdateAt: 12:03 PM Jul 13, 2021 IST
Advertisement

യൂറോ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് വംശീയാധിക്ഷേപം നേരിടുന്ന ഇംഗ്ലീഷ് യുവതാരങ്ങൾക്ക് നിരുപാധിക പിന്തുണയുമായി നായകൻ ഹാരി കെയ്ൻ. അധിക്ഷേപം നടത്തുന്നവരെ പൂർണമായി തള്ളിയും, യുവതാരങ്ങളെ ചേർത്തുപിടിച്ചുമാണ് കെയ്‌നിന്റെ പ്രതികരണം.

Advertisement

സീസണിൽ മുഴുവൻ മനോഹരമായ ഫുട്ബോൾ കളിച്ചു രാജ്യത്തിന്റെ യശ്ശസുയർത്തിയ മൂന്ന് യുവതാരങ്ങൾ. കടുത്ത സമ്മർദ്ധം വകവെക്കാതെ പെനാൽറ്റി അടിക്കാൻ മുന്നോട്ടുവന്നവരാണ് അവർ. എന്നിട്ടും അവരെ പിന്തുണക്കാതെ അധിക്ഷേപിക്കാനാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ, അത്തരം ആരാധകരെ ഞങ്ങൾക്ക് ആവശ്യമില്ല. അവർ ഇംഗ്ലണ്ടിന്റെ ആരാധകരുമല്ല.

Advertisement

- ട്വിറ്ററിൽ പൊട്ടിത്തെറിച്ചു കൊണ്ട് കെയ്ൻ കുറിച്ച വാക്കുകൾ.

യൂറോ ഫൈനലിൽ നിശ്ചിത സമയത്തും, അധിക സമയത്തും, ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഇംഗ്ലണ്ടിന്റെ യുവനിരക്ക് സമ്മർദ്ധം അതിജീവിക്കാനായില്ല.

തുടർന്ന് ഷൂട്ടൗട്ടിൽ അവസരം നഷ്ടപ്പെടുത്തിയ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നീ യുവതാരങ്ങൾക് എതിരെ ഇംഗ്ലീഷ് ഫാൻപേജുകളിൽ വ്യാപകമായ വംശീയാക്രമണം നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് കെയ്‌നിന്റെ പ്രതികരണം.

നേരത്തെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും, പ്രധാനമന്ത്രിയുടെ ഓഫീസും പോലും താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

 

Advertisement
Next Article