For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ 'ബോംബ്' പൊട്ടിച്ച് ചഹല്‍, അജ്ഞാത സുന്ദരി ആര്?

07:46 PM Mar 09, 2025 IST | Fahad Abdul Khader
Updated At - 07:48 PM Mar 09, 2025 IST
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ  ബോംബ്  പൊട്ടിച്ച് ചഹല്‍  അജ്ഞാത സുന്ദരി ആര്

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയില്‍ അജ്ഞാത സുന്ദരിയ്ക്കൊപ്പം കളി കാണുന്ന ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ആരാണ് ചെഹലിനൊപ്പമുള്ള സുന്ദരി?' എന്ന ചോദ്യവുമായി നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കുറച്ചുകാലമായി ഇന്ത്യന്‍ ടീമിന് പുറത്തായ ചഹല്‍, ഭാര്യ ധനശ്രീ വര്‍മയുമായുള്ള വിവാഹമോചന വാര്‍ത്തകളിലൂടെയും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ചഹലും ആര്‍ജെ മഹവാഷും

Advertisement

ചഹലുമായി ഡേറ്റിംഗിലാണെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങളുള്ള ആര്‍ജെ മഹ്വാഷാണ് ദൃശ്യങ്ങളിലുള്ള സുന്ദരിയെന്ന് ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് മുംബൈയിലെ ഒരു ഹോട്ടലില്‍വച്ച് ആര്‍ജെ മഹ്വാഷിനൊപ്പം ചഹല്‍ നടന്നുവരുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അന്നും ഈ അജ്ഞാത യുവതിയാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് യുസ്വേന്ദ്ര ചഹലിനെ ഒരു യുവതിക്കൊപ്പം കണ്ടതെന്ന് 'ദ് ന്യൂ ഇന്ത്യന്‍' എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫോട്ടോഗ്രഫര്‍മാരെ കണ്ടയുടന്‍ ചഹല്‍ മുഖം മറയ്ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചഹലിനൊപ്പമുള്ള യുവതി ഫോട്ടോഗ്രഫര്‍മാരെ കണ്ട് അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ വിമര്‍ശിച്ച് മെഹ്വാഷ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനല്‍ കാണാനും ഇരുവരും ഒരുമിച്ച് ദുബായിലെത്തിയത്.

Advertisement

വിവാഹമോചന വാര്‍ത്തകളും പ്രതികരണങ്ങളും

ചഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചനത്തിനുള്ള നടപടികളിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ പരോക്ഷ പ്രതികരണവുമായി ചഹലും ധനശ്രീയും രംഗത്തെത്തിയിരുന്നു. 'എല്ലാ ബഹളങ്ങള്‍ക്കും മീതെ ശ്രവണശക്തിയുള്ളവരെ സംബന്ധിച്ച്, നിശബ്ദത അഗാധമായ ഒരു ഈണമാണ്' എന്ന സോക്രട്ടീസിന്റെ വാക്കുകള്‍ പങ്കുവച്ചായിരുന്നു ചഹലിന്റെ പ്രതികരണം. മകന്‍, സഹോദരന്‍, സുഹൃത്ത് എന്നീ നിലകളില്‍, ഊഹാപോഹങ്ങള്‍ അനാവശ്യമായി പ്രചരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന് ചെഹല്‍ ആവശ്യപ്പെട്ടിരുന്നു. ഇവ തനിക്കും കുടുംബത്തിനും കടുത്ത വേദനയുളവാക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

Advertisement

സമൂഹമാധ്യമത്തില്‍ പങ്കുവച്ച സാമാന്യം സുദീര്‍ഘമായ പോസ്റ്റിലൂടെയാണ് വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വിമര്‍ശിച്ചത്. സത്യം എക്കാലവും അതേപടി നിലനില്‍ക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകള്‍ സത്യം മനസ്സിലാക്കാതെ നിഷ്‌കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വര്‍മ തുറന്നടിച്ചു.

Advertisement