ആല്‍വാരസ് കാമുകിയെ ഉപേക്ഷിക്കണം, 20000 പേരുടെ ഒപ്പ് ശേഖരണം, കാരണമിതാണ്
ഖത്തര്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ജൂലിയന്‍ അല്‍വാരസ്. ലോകകപ്പില്‍ ഏഴ് കളിയില്‍ നാല് ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് അര്‍ജന്റീനക്കായി നേടിയത്. ഇപ്പോഴതി തികച്ചും വ്യത്യസ്തമായ ഒരു ആവശ്യമാണ് ആരാധകര്‍ ആല്‍വാരസിനോട് ഉയര്‍ത്തുന്നത്.
ആല്‍വാരസ് കാമുകി മരിയ എമിലിയ ഫെരേരൊയെ ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുവിഭാഗം ആരാധകര്‍. 20,000 പേരാണ് ഇതിനായി ഒപ്പ് ശേഖരണത്തില്‍ പങ്കാളികളായത്.
അതിനുളള കാരണമിതാണ്. മറ്റു അര്‍ജന്റീന താരങ്ങളെ പോലെ അല്‍വാരസും നാട്ടില്‍ ലോകകപ്പ് വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നു. സ്വന്തം നാടായ കലാച്ചിനില്‍ ഫയര്‍ എന്‍ജിന്റെ മുകളില്‍ കയറിയായിരുന്നു ഫാന്‍സിനൊപ്പമുള്ള വിജയാഘോഷ പ്രകടനം. 10,000ത്തിലധികം പേരാണ് ഇതില്‍ പങ്കാളികളായത്. കാമുകി മരിയ എമിലിയ ഫെരേരൊയും ഇവിടെയെത്തിയിരുന്നു.
ആ സമയം ആല്‍വാരസിനെ ഒരു വിഭാഗം യുവ ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാമുകി വിലക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിലൊരാളാണ് ഓണ്‍ലൈന്‍ വഴി താരം കാമുകിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം ആരംഭിച്ചത്. ഇതില്‍ 20,000 പേര്‍ ഒപ്പിട്ടു.
എന്നാല്‍, നാല് വര്‍ഷമായി അടുപ്പമുള്ള കാമുകിയെ ഉപേക്ഷിക്കാന്‍ അല്‍വാരസ് ഒരുക്കമല്ലായിരുന്നു. പുതുവര്‍ഷാഘോഷത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു