For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

വഴങ്ങിയത് ഒരു ഗോൾ മാത്രം, ആർക്കും തകർക്കാൻ കഴിയാതെ അർജന്റീന പ്രതിരോധം

05:25 PM Jul 15, 2024 IST | Srijith
UpdateAt: 05:25 PM Jul 15, 2024 IST
വഴങ്ങിയത് ഒരു ഗോൾ മാത്രം  ആർക്കും തകർക്കാൻ കഴിയാതെ അർജന്റീന പ്രതിരോധം

കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന സമ്മിശ്രമായ പ്രകടനമാണ് പലപ്പോഴും നടത്തിയതെങ്കിലും ഫൈനലിൽ ടീം മികച്ച രീതിയിൽ തന്നെ പോരാടിയെന്നതിൽ സംശയമില്ല. തുടക്കത്തിൽ വിറപ്പിച്ച കൊളംബിയയെ പിന്നീട് പിടിച്ചു നിർത്തിയതും ലയണൽ മെസി പരിക്കേറ്റു പുറത്തു പോയിട്ടും പതറാതെ മികച്ച പ്രകടനം നടത്തിയതുമെല്ലാം അതിന്റെ തെളിവുകയാണ്.

അർജന്റീനയുടെ കിരീടനേട്ടത്തിനൊപ്പം ചർച്ചയാകുന്നത് ടൂർണമെന്റിൽ അർജന്റീന പ്രതിരോധം നടത്തിയ പ്രകടനം കൂടിയാണ്. കോപ്പ അമേരിക്ക ടൂർണമെന്റിൽ ആറു മത്സരം അർജന്റീന കളിച്ചപ്പോൾ ഒരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവസാന നിമിഷത്തിലാണ് ആ ഗോൾ പിറന്നത്.

Advertisement

അതല്ലാതെ ഒരിക്കൽപ്പോലും അർജന്റീനയുടെ വല കുലുക്കാൻ ടൂർണമെന്റിൽ ഒരു ടീമിനും കഴിഞ്ഞിട്ടില്ല. സെന്റർ ബാക്കുകളായ ക്രിസ്റ്റ്യൻ റോമെറോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് അർജന്റീന പ്രതിരോധത്തെ ഭൂരിഭാഗം മത്സരങ്ങളിലും നയിച്ചിരുന്നത്. നൂറു ശതമാനം ആത്മാർത്ഥമായ പ്രകടനമാണ് അവർ കളിക്കളത്തിൽ നടത്തിയത്.

Advertisement

അവരെ സഹായിക്കാൻ അർജന്റീന മധ്യനിര താരങ്ങളായ മാക് അലിസ്റ്റർ, ഡി പോൾ, എൻസോ തുടങ്ങിയവരും ഉണ്ടായിരുന്നു. ഇന്ന് കൊളംബിയക്കെതിരെ നടന്ന മത്സരത്തിൽ തന്നെ ഈ താരങ്ങളെല്ലാം മുഴുവൻ സമയവും ജീവന്മരണ പോരാട്ടമാണ് നടത്തിയത്. ഒരിക്കൽപ്പോലും ഒരു തളർച്ചയോ പിൻവലിച്ചിലോ ഇവരിൽ ഒരാളും കാണിച്ചില്ല.

ലെഫ്റ്റ് ബാക്കായ ടാഗ്ലിയാഫിക്കോയെയും എടുത്തു പറയേണ്ടതാണ്. ആദ്യ മത്സരത്തിൽ പുറത്തിരുന്ന താരം പിന്നീട് എല്ലാ മത്സരങ്ങളിലും അർജന്റീന ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് സ്ഥിരമായിരുന്നു. ഈ മധ്യനിരയെയും പ്രതിരോധത്തെയും മുറിച്ചു കടന്നാൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ്‌ മുന്നിലുണ്ടാവുകയെന്നത് എതിരാളികൾക്ക് ഗോളടിക്കൽ ദുഷ്‌കരമായി മാറ്റുന്നു.

Advertisement

Advertisement
Tags :