Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അർജന്റീന ടീമിൽ അഴിച്ചുപണി, കാനഡക്കെതിരെ മൂന്നു മാറ്റങ്ങൾ പ്രതീക്ഷിക്കാം

01:07 PM Jul 09, 2024 IST | Srijith
UpdateAt: 01:07 PM Jul 09, 2024 IST
Advertisement

കാനഡക്കെതിരെ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിൽ അർജന്റീന ടീം ഇറങ്ങുക നിരവധി മാറ്റങ്ങളുമായി. ഇക്വഡോറിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അർജന്റീന ടീം മോശം പ്രകടനമാണ് നടത്തിയത്. ആ മത്സരം കൃത്യമായി വിശകലനം ചെയ്‌തതിനു ശേഷമാണ് ടീമിൽ മാറ്റങ്ങൾ വരുത്താൻ ലയണൽ സ്‌കലോണി ഒരുങ്ങുന്നത്.

Advertisement

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലയണൽ മെസി ഫിറ്റ്നസ് വീണ്ടെടുത്തുവെന്നാണ് സ്‌കലോണി പറഞ്ഞത്. കഴിഞ്ഞ മത്സരം മെസി പൂർത്തിയാക്കിയത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെയാണെന്നാണ് സ്‌കലോണി പറയുന്നത്. മെസി, ഡി മരിയ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

മറ്റൊരു മാറ്റം നിലവിൽ കോപ്പ അമേരിക്ക ടോപ് സ്കോററായ ലൗടാരോ മാർട്ടിനസ് പുറത്തിരിക്കും എന്നതാണ്. ലൗടാരോക്ക് പകരം അൽവാരസാകും ആദ്യ ഇലവനിൽ ഇറങ്ങുക. ഡിഫെൻസിവ് ചുമതല കൃത്യമായി ചെയ്യുന്നത് അൽവാരസാണ് എന്നതാണ് അതിനു കാരണം. എൻസോ ഫെർണാണ്ടസിന് പകരം പരഡെസ്, ലോ സെൻസോ എന്നിവരിലൊരാൾ ആദ്യ ഇലവനിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.

ലോകകപ്പിൽ കളിച്ച തീവ്രത കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്കില്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ നിലയിൽ പോയാൽ കിരീടം നേടാൻ അർജന്റീനക്ക് കഴിയില്ല. അതുകൊണ്ടാണ് ടീമിൽ പരിശീലകൻ മാറ്റങ്ങൾ വരുത്തുന്നത്. കാനഡയെ കരുതിയിരിക്കണമെന്ന് പരിശീലകൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Advertisement
Tags :
ArgentinaCopa Americalionel scaloni
Next Article