For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കോപ്പ അമേരിക്കയിൽ നിന്നുള്ള പുറത്താകൽ സഹിക്കാം, പക്ഷെ ഈ പ്രകടനം അതിദയനീയം

12:06 PM Jul 07, 2024 IST | Srijith
UpdateAt: 12:06 PM Jul 07, 2024 IST
കോപ്പ അമേരിക്കയിൽ നിന്നുള്ള പുറത്താകൽ സഹിക്കാം  പക്ഷെ ഈ പ്രകടനം അതിദയനീയം

ബ്രസീൽ ആരാധകർക്ക് നിരാശയുടെ ദിവസമാണ് ഇന്നത്തേത്. കിരീടം നേടാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ ബ്രസീൽ ഇന്ന് നടന്ന മത്സരത്തിൽ യുറുഗ്വായോട് തോൽവി വഴങ്ങി പുറത്തായി. നിശ്ചിതസമയത്ത് ഗോൾ നേടാൻ രണ്ടു ടീമുകളും പരാജയപ്പെട്ടതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് യുറുഗ്വായ് വിജയിച്ചത്. രണ്ടു പെനാൽറ്റികൾ നഷ്‌ടമാക്കിയത് ബ്രസീലിന്റെ പരാജയത്തിന് കാരണമായി.

തോൽവിക്കൊപ്പം തന്നെ ബ്രസീലിനു നിരാശയുണ്ടാക്കിയ കാര്യം ടൂർണമെന്റിൽ ടീം നടത്തിയ പ്രകടനമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച ടീം ഈ കോപ്പ അമേരിക്കയിൽ നാല് മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയം നേടിയത്. ബ്രസീലിനെ സംബന്ധിച്ച് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണിത്.

Advertisement

ആദ്യത്തെ മത്സരത്തിൽ കോസ്റ്ററിക്കയോട് ഗോൾരഹിത സമനില വഴങ്ങിയ ബ്രസീൽ രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാഗ്വയെ കീഴടക്കി ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

Advertisement

ബ്രസീലിയൻ ടീമിൽ വലിയ രീതിയിലുള്ള മാറ്റം വേണമെന്ന് ഈ ടൂർണമെന്റ് വ്യക്തമാക്കുന്നു. ലോകത്തിലെ മികച്ച ക്ലബുകളിൽ കളിക്കുന്ന വമ്പൻ താരങ്ങൾ ഉണ്ടായിട്ടും ബ്രസീലിനു കുറച്ചു കാലമായി നിരാശ മാത്രമാണ് ഫലം. മികച്ചൊരു പരിശീലകനെ ടീമിലെത്തിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും വ്യക്തമാക്കിയാണ് ബ്രസീൽ കോപ്പ അമേരിക്കയിൽ നിന്നും പുറത്തു പോയത്.

Advertisement
Advertisement
Tags :