For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ബ്രസീലിനെ വിറപ്പിച്ച് അർജന്റൈൻ പരിശീലകന്റെ തന്ത്രങ്ങൾ, തോൽവിയറിയാതെ കൊളംബിയ

10:58 AM Jul 03, 2024 IST | Srijith
UpdateAt: 10:58 AM Jul 03, 2024 IST
ബ്രസീലിനെ വിറപ്പിച്ച് അർജന്റൈൻ പരിശീലകന്റെ തന്ത്രങ്ങൾ  തോൽവിയറിയാതെ കൊളംബിയ

കോപ്പ അമേരിക്കയിൽ മറ്റൊരു മത്സരം കൂടി ബ്രസീലിനു നിരാശ സമ്മാനിച്ചു. വിജയം നേടിയാൽ ഗ്രൂപ്പ് ജേതാക്കളായി മാറാമായിരുന്ന മത്സരത്തിൽ സമനില വഴങ്ങിയതോടെ ബ്രസീൽ രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനം നടത്തിയ കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി.

തങ്ങളുടെ കരുത്തും വേഗതയും കൊണ്ടാണ് കൊളംബിയ ബ്രസീലിനെ വെള്ളം കുടിപ്പിച്ചത്. തോൽ‌വിയിൽ നിന്നും ബ്രസീൽ കഷ്‌ടിച്ചു രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോയുടെ തന്ത്രങ്ങളാണ് കൊളംബിയൻ ടീമിന് കരുത്ത് നൽകുന്നത്. ഏവരും മറന്നു തുടങ്ങിയ ഹമെസ് റോഡ്രിഗസ് തന്റെ സുവർണകാലഘട്ടത്തെ അനുസ്‌മരിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്.

Advertisement

കൊളംബിയയുടെ അപരാജിത കുതിപ്പ് ഇരുപത്തിയാറു മത്സരങ്ങളായി ഇതോടെ വർധിച്ചു. 2022 ഫെബ്രുവരിയിൽ അർജന്റീനയുമായി നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് കൊളംബിയ അവസാനമായി തോൽവി വഴങ്ങുന്നത്. ഇന്നത്തെ പ്രകടനത്തോടെ ഈ കോപ്പ അമേരിക്കയിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായി കൊളംബിയ മാറിയിട്ടുണ്ട്.

Advertisement

ക്വാർട്ടർ ഫൈനലിൽ കൊളംബിയ പനാമയെ നേരിടുമ്പോൾ ബ്രസീലിന്റെ എതിരാളികൾ യുറുഗ്വായ് ആണ്. മറ്റൊരു അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസ നയിക്കുന്ന യുറുഗ്വായ് തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ ക്വാർട്ടർ ഫൈനൽ ബ്രസീലിനെ സംബന്ധിച്ച് കടുപ്പമേറിയതാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Advertisement
Advertisement
Tags :