For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

"ഗോളടിക്കുന്നവർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് തടുക്കുന്നവർക്കും ആഘോഷിച്ചു കൂടെ"- ചോദ്യവുമായി എമിലിയാനോ മാർട്ടിനസ്

01:58 PM Feb 11, 2023 IST | Srijith
UpdateAt: 01:58 PM Feb 11, 2023 IST
 ഗോളടിക്കുന്നവർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് തടുക്കുന്നവർക്കും ആഘോഷിച്ചു കൂടെ   ചോദ്യവുമായി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഹീറോയായി മാറിയ താരമാണ് എമിലിയാനോ മാർട്ടിനസ്. ക്വാർട്ടർ ഫൈനലിലും ഫൈനലിലും നടന്ന ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടാൻ കാരണമായത് താരം നടത്തിയ മികച്ച സേവുകളായിരുന്നു. എന്നാൽ അർജന്റീനയുടെ പ്രധാന വിജയശിൽപ്പിയായി മാറിയെങ്കിലും ലോകകപ്പിന് ശേഷം എമിലിയാനോക്കെതിരെ വിമർശനങ്ങൾ ശക്തമായി. താരം നടത്തിയ ആംഗ്യങ്ങളും എംബാപ്പക്കെതിരെ നടത്തിയ അധിക്ഷേപങ്ങളുമാണ് ഇതിനു കാരണമായത്.

ഫൈനലിൽ ഷൂട്ടൗട്ടിൽ അക്ഷരാർത്ഥത്തിൽ ഹീറോയായ എമിലിയാനോ ഫ്രഞ്ച് താരങ്ങൾക്കെതിരെ തന്റെ മൈൻഡ് ഗെയിം പുറത്തെടുക്കുകയും കോമൻ, ഷുവാമേനി എന്നിവർ കിക്ക് നഷ്‌ടമാക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തിരുന്നു. അതിലൊരു കിക്ക് ഫ്രഞ്ച് താരം നഷ്‌ടപ്പെടുത്തിയപ്പോൾ എമിലിയാനോ നടത്തിയ ഡാൻസിംഗ് സെലിബ്രെഷൻ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. കഴിഞ്ഞ ദിവസം അതേക്കുറിച്ച് താരം സംസാരിച്ചു.

Advertisement

"ഞാനൊരു കോമാളിയാണെന്ന് പലരും ചിന്തിച്ചിരിക്കാം, അവർക്കത് ശരിയായ കാര്യവുമാകാം. പക്ഷെ നിങ്ങൾ നോക്കിയാൽ ഞാനെന്റെ കരിയറിൽ വളരെ നിർണായകമായ നിമിഷങ്ങളിൽ മാത്രമാണ് ദേശീയ ടീമിനൊപ്പം ആഘോഷം നടത്തിയിരിക്കുന്നത്. എല്ലാ മത്സരങ്ങളിലും ഞാൻ ആഘോഷം നടത്തുന്നില്ല, ചില പ്രത്യേക നിമിഷങ്ങളിൽ മാത്രമാണ് ഇതെല്ലാം ഇങ്ങിനെ സംഭവിക്കുന്നത്."

Advertisement

"അതേസമയം സ്‌ട്രൈക്കർമാരായി കളിക്കുന്ന താരങ്ങളെ നോക്കുകയാണെങ്കിൽ അവർക്ക് എപ്പോൾ വേണമെങ്കിലും ആഘോഷം നടത്താം, അവർ ചിലപ്പോൾ ഗോളുകൾ നേടിയാൽ നമ്മളുടെ മുഖത്ത് നോക്കി തന്നെയാവും ആഘോഷം നടത്തുക. എന്നാൽ ഒരു ഗോൾകീപ്പർ എന്തെങ്കിലും ആംഗ്യം കാണിച്ചാലും ഡാൻസ് ചെയ്‌താലും അതെല്ലാവർക്കും ആശ്ചര്യമായ കാര്യമാണ്. എന്തുകൊണ്ടാണങ്ങിനെ സംഭവിക്കുന്നത്." എമിലിയാനോ ചോദിച്ചു.

Advertisement

ലോകകപ്പിന്റെ സമ്മാനദാന ചടങ്ങിൽ വെച്ച് ഗോൾഡൻ ഗ്ലൗ ഏറ്റു വാങ്ങിയതിന് ശേഷം നടത്തിയ ലൈംഗികച്ചുവയുള്ള ആഘോഷത്തിന്റെ കാര്യത്തിൽ എമിലിയാനോ മാർട്ടിനസ് തന്റെ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. മെസിയടക്കമുള്ള താരങ്ങൾ അക്കാര്യത്തിൽ തനിക്ക് മുന്നറിയിപ്പ് നൽകിയെന്നും ഇനിയൊരിക്കലും അങ്ങിനെ ആഘോഷം നടത്തില്ലെന്നും താരം വ്യക്തമാക്കി.

Advertisement
Tags :