ജീവിതകാലം മുഴുവന്‍ അതെന്നെ വേട്ടയാടും; ഖത്തറിലെ ആ നഷ്ടം വിവരിച്ച് ഇംഗ്ലണ്ട് സൂപ്പര്‍താരം
ലണ്ടന്‍: ജീവിതകാലം മുഴുവന്‍ ആ നഷ്ടബോധം തന്നെ പിന്തുടരുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരികെയിന്‍. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിര്‍ണായകസമയത്ത് ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ടീം ലോകകപ്പിനെത്തിയത്. എന്നാല്‍ ക്വാര്‍ട്ടറിലെ ആ തോ്ല്‍വിയില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. ജീവിതക്കാലം മുഴുവന്‍ ഞാന്‍ നിമിഷത്തെ കുറിച്ചോര്‍ക്കും. എന്നാല്‍ വ്യക്തിയെന്ന നിലയിലോ ഫുട്‌ബോള്‍ താരമെന്ന നിലയിലോ അതെന്നെ ബാധിക്കാന്‍ പോകുന്നില്ലെന്നും കെയ്ന്‍കൂട്ടിചേര്‍ത്തു. ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗമാണ്. സ്വയം മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും താരം തുടര്‍ന്നു.
ഫ്രാന്‍സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോറ്റത്. 17ാം മിനിറ്റില്‍ ഒര്‍ലീന്‍ ചൗമേനിയുടെ ഗോളിലാണ് ഫ്രാന്‍സ് ലീഡെടുക്കുന്നത്. എന്നാല്‍ 54ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 78ാം മിനിറ്റില്‍ ഒളിവിര്‍ ജിറൂദിന്റെ ഗോളില്‍ ഒരിക്കല്‍കൂടി ഫ്രാന്‍സ് മുന്നിലെത്തി. എന്നാല്‍ കളിയുടെ അവസാനമിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ഹാരികെയിനായില്ല. ഇതോടെ ഇംഗ്ലണ്ട് തോല്‍ക്കുകയും സെമി കാണാതെ പുറത്താവുകയും ചെയ്തു. ഖത്തര്‍ ലോകകപ്പിന് ശേഷം ഇപ്പോഴാണ് തോല്‍വിയെകുറിച്ച് താരം പ്രതികരിക്കുന്നത്.
ഫൈനലിന് മുന്നേയുള്ള ഫൈനല്‍ എന്നായിരുന്നു ഫ്രാന്‍സ്-ഇംഗ്ലണ്ട് ക്വാര്‍ട്ടറിനെ ആരാധകര്‍ വിശേഷിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും ആധികാരികജയത്തോടെയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ആദ്യറൗണ്ടില്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ ഉജ്ജ്വലജയവുമായാണ് ഫ്രാന്‍സുമെത്തിയത്. യൂറോപ്പിലെ രണ്ട് വമ്പന്‍മാര്‍ മുഖാമുഖമെത്തിയതോടെ തീപാറും പോരാട്ടമായിരുന്നു കളിക്കളത്തില്‍ നടന്നത്. എന്നാല്‍ കിരീടത്തിന് തൊട്ടടുത്ത് കാലിടറി ഖത്തറില്‍ നിന്നും ഇംഗ്ലണ്ട് ടീം യാത്രയാകുകയായിരുന്നു.