ലോകകപ്പ് ഫൈനലിലിലെ ഫ്രാന്‍സിന്റെ തോല്‍വി, അമ്പരപ്പിക്കുന്ന കാരണങ്ങള്‍ പുറത്ത് പറഞ്ഞ് കോച്ച്
പാരീസ്: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റുപുറത്തായതിന്റെ കാരണം വ്യക്തമാക്കി ഫ്രഞ്ച് ഫുട്‌ബോള്‍ പരിശീലകന്‍ ദിദിയര്‍ ദെഷാപ്‌സ്. മത്സരത്തില്‍ ആദ്യഇലവനില്‍ സ്ഥാനംപിടിച്ചവരില്‍ നാല്-അഞ്ച് പേര്‍ക്ക് ശാരീരിക ക്ഷമതയുണ്ടായിരുന്നില്ലെന്നാണ് ദെഷാപ്‌സ് തുറന്ന് പറഞ്ഞത്.
എന്നാര്‍ ആരൊക്കെയാണ് പൂര്‍ണഫിറ്റല്ലാതെ കളിച്ചതെന്ന് വെളിപ്പുടുത്താന്‍ കോച്ച് തയാറായില്ല. കരിയറില്‍ ആദ്യമായി ഫൈനല്‍കളിക്കുന്നതിന്റെ ടെന്‍ഷനും പലര്‍ക്കുമുണ്ടായതായും ദെഷാപ്‌സ് പറഞ്ഞു.
ആദ്യപകുതിയില്‍തന്നെ വെറ്ററന്‍താരം ഒലിവര്‍ ജിറൂഡ്, ഒസ്മാന്‍ ഡെംബലെ എന്നിവരെ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോലോ മുലാനി എന്നിവരെ കളത്തിലിറക്കിയിരുന്നു.
കഴിഞ്ഞദിവസം ദെഷാപ്‌സുമായുള്ള കരാര്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നാലുവര്‍ഷത്തേക്ക് കൂടിനീട്ടിനല്‍കിയിരുന്നു. പരിശീലകസ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമറിയിച്ചിരുന്ന സിനദിന്‍ സിദാനെ പരിഗണിക്കാതെയാണ് നിലവിലെ കോച്ചിനെ തുടരാന്‍ അനുവദിച്ചത്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ടീം കീഴടങ്ങിയത്.
കലാശ പോരാട്ടത്തില്‍ ആദ്യംഗോളടിച്ചതും നിറഞ്ഞ് കളിച്ചതും അര്‍ജന്റീനയായിരുന്നു. എന്നാല്‍ എംബാപെയുടെ മികവില്‍ രണ്ടാംപകുതിയില്‍ ശക്തമായി തിരിച്ചുവന്ന ഫ്രാന്‍സ് അവസാന മിനിറ്റുകളില്‍ സമനിലപിടിച്ച് മത്സരം 3-3 സ്‌കോറിന് അവസാനിപ്പിച്ചു.
ഷൂട്ടൗട്ടില്‍ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ മികച്ച സേവുകള്‍ ലാറ്റിനമേരിക്കന്‍ ടീമിന് വിജയംസമ്മാനിച്ചു. 36 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലോകകിരീടത്തില്‍ മുത്തമിട്ടത്.
ഫ്രാന്‍സ് പരിശീലകനാവാനുള്ള ആഗ്രഹം പരസ്യമാക്കിയിട്ടുള്ള സിദാനെ അവഗണിച്ചാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിലവിലെ പരിശീലകനും 1998 ലോകകപ്പില്‍ ഫ്രാന്‍സ് ആദ്യകിരീടംനേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ദെഷാപ്‌സിന് അവസരം നല്‍കിയത്. ഖത്തര്‍ ലോകകപ്പില്‍ ഫൈനല്‍ പ്രവേശനം നേടികൊടുത്തതും അനുകൂലഘടകമായി. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന സിദാന്റെ കാലയളവില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് കിരീടംനേടി ക്ലബ് ചരിത്രനേട്ടം കൈവരിച്ചിരുന്നു.