Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അർജന്റീനക്ക് മെസിയെ ആവശ്യമില്ലായിരുന്നു, ലോകകപ്പിൽ ടീമിലെ പ്രധാനതാരത്തെ വെളിപ്പെടുത്തി ഇതിഹാസം ഹ്യൂഗോ ഗാട്ടി

06:22 PM Jan 20, 2023 IST | Srijith
UpdateAt: 06:22 PM Jan 20, 2023 IST
Advertisement

അർജന്റീന ടീമിന്റെ നായകനായ ലയണൽ മെസി ഖത്തർ ലോകകപ്പിൽ ടീമിനെ നയിക്കുന്ന പ്രകടനം തന്നെയാണ് നടത്തിയത്. ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിച്ച താരം ഫൈനലിലെ രണ്ടു ഗോളടക്കം ഏഴു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസി തന്നെയാണ് സ്വന്തമാക്കിയത്.

Advertisement

ആദ്യമത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന ടീമിന് പിന്നീട് ആത്മവിശ്വാസം നൽകിയതും ലയണൽ മെസി തന്നെയായിരുന്നു. മെക്‌സിക്കോക്കെതിരെ നടന്ന രണ്ടാമത്തെ മത്സരത്തിൽ താരം നേടിയ ഗോൾ അതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. തന്റെ വലിയൊരു ആഗ്രഹമായിരുന്നു ലോകകപ്പ് കിരീടം നേടാൻ മെസി നിറഞ്ഞാടിയെന്നു തന്നെ ഈ ലോകകപ്പിനെ പറയാം.

Advertisement

എന്നാൽ അർജന്റീനയുടെ ഇതിഹാസതാരമായ ഹ്യൂഗോ ഗട്ടിയെ സംബന്ധിച്ച് ലോകകപ്പിൽ ടീമിന്റെ പ്രധാനപ്പെട്ട താരം മെസിയല്ലായിരുന്നു. മെസി ടീമിന് അത്യാവശ്യമല്ലായിരുന്നു എന്നാണു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

"ഏറ്റവും മികച്ച താരമാരാണെന്നല്ല, ഏറ്റവും പ്രധാനപ്പെട്ട താരത്തെക്കുറിച്ചാണ് പറയുന്നത്. മെസി അത്യാവശ്യമല്ലായിരുന്നു, അതേസമയം മാർട്ടിനസ് വളരെ പ്രധാനപ്പെട്ട താരമാണ്. അർജന്റീന പ്രതിസന്ധിയിൽ നിന്നിരുന്ന സമയത്ത് താരമാണ് രക്ഷിച്ചത്. ലോകകപ്പിൽ അർജന്റീന മികച്ചതായിരുന്നെങ്കിലും അവർക്ക് കിരീടം നഷ്‌ടമായ സന്ദർഭം ഉണ്ടായിരുന്നു. അത് സംഭവിച്ചുവെന്നല്ല, അത് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു." അദ്ദേഹം പറഞ്ഞു.

അർജന്റീന ഒന്നര വർഷത്തിനിടെ നേടിയ മൂന്നു കിരീടനേട്ടങ്ങളിലും മാർട്ടിനസ് നിർണായക പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്കയിലും അതിനു ശേഷം ലോകകപ്പിലുമാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഉണ്ടായത്. ലോകകപ്പിൽ ഫൈനൽ അടക്കം രണ്ടു പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ടീമിനെ രക്ഷിച്ച താരം ചില മത്സരങ്ങളിൽ നിർണായക സേവും നടത്തിയിരുന്നു.

 

Advertisement
Tags :
ArgentinaEmiliano MartinezLIONEL MESSIQatar World Cup
Next Article