അവിശ്വസനീയ ഒറ്റയാള്‍ പോരാട്ടവുമായി മാക്‌സ് വെല്‍ വെടിക്കെട്ട്, ടി20യിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്
ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്സിനെതിരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് മെല്‍ബണ്‍ സ്റ്റാര്‍സ് ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്വെല്‍. മാര്‍വല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ 52 പന്തില്‍ നിന്ന് 90 റണ്‍സാണ് മാക്സ്വെല്‍ നേടിയത്.
4 ഫോറുകളും 10 സിക്സറുകളും അടങ്ങിയ ഈ ഇന്നിംഗ്സിന്റെ പിന്‍ബലത്തില്‍ സ്റ്റാര്‍സ് 165 റണ്‍സ് നേടി. പതിനൊന്നാം ഓവറിന്റെ അവസാനം 75 റണ്‍സിന് 7 വിക്കറ്റ് നഷ്ടമായ സമയത്ത് 8 പന്തില്‍ നിന്ന് 10 റണ്‍സുമായി മാക്സ്വെല്‍ ക്രീസിലുണ്ടായിരുന്നു.
തുടര്‍ന്ന് ഉസാമ മിറിനൊപ്പം 81 റണ്‍സിന്റെ അമ്പരപ്പിക്കുന്ന കൂട്ടുകെട്ട് അദ്ദേഹം പടുത്തുയര്‍ത്തി. എന്നാല്‍, ഈ കൂട്ടുകെട്ടില്‍ മിറിന്റെ സംഭാവന പൂജ്യം റണ്‍സായിരുന്നു എന്നതാണ് രസകരം.
മാക്സ്വെല്‍ സ്‌ട്രൈക്ക് കൈയടക്കി വെച്ചതോടെ മിറിന് 5 പന്ത് മാത്രമേ നേരിടാന്‍ കഴിഞ്ഞുള്ളൂ. പതിനെട്ടാം ഓവറില്‍ മിര്‍ പുറത്തായി.
പിന്നീട് പീറ്റര്‍ സിഡില്‍ ആദം സാമ്പയ്ക്കെതിരെ ഒരു ബൗണ്ടറി നേടിയതോടെ സ്റ്റാര്‍സ് മികച്ച ഒരു സ്‌കോറിലെത്തി. ചാമ്പ്യന്‍സ് ട്രോഫിയും ഐപിഎല്ലും എല്ലാം തുടങ്ങാനിരിക്കെ മാക്‌സ് വെല്ലിന്റെ ഫോം ടീമുകള്‍ക്ക് ആശ്വാസമാണ്.