ഹാര്‍ദ്ദിക്കിനെ പൂര്‍ണ്ണമായും തഴഞ്ഞു, പുറത്താക്കപ്പെട്ടത് 3 പ്രമുഖര്‍, ഇന്ത്യ അടിമുടി മാറിയിരിക്കുന്നു
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണല്ലോ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അക്‌സര്‍ പട്ടേല്‍ ഉപനായകനായത് വലിയ സര്‍പ്രൈസ് ആയി. ഈ തീരുമാനം ഹാര്‍ദിക് പാണ്ഡ്യയുടെ നായക സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുകയും ചെയ്തു.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ച ഹാര്‍ദിക് ഇന്ത്യയുടെ ഭാവി നായകനാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ സൂര്യകുമാറിന്റെ ഉദയവും ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനാരോഹണവും ഹാര്‍ദിക്കിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗംഭീര്‍ ഹാര്‍ദിക്കിനെ അവഗണിക്കുകയാണെന്നും സൂര്യയെ നായകസ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ക്യാപ്റ്റനാകാന്‍ ഹാര്‍ദ്ദിക്ക് ലോബിയിംഗ് വരെ നടത്തി എന്ന ആരോപണവും ഹാര്‍ദ്ദിക്കിന് തിരിച്ചടിയായി. 2026ലെ ട്വന്റി 20 ലോകകപ്പ് വരെ സൂര്യ ടീമിനെ നയിക്കുമെന്നാണ് സൂചന.
അതെസമയം ഹാര്‍ദിക്കിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനമെങ്കിലും നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
ടീമിലെ മറ്റ് മാറ്റങ്ങള്‍
നിതീഷ് കുമാര്‍ റെഡ്ഡി ഓള്‍റൗണ്ടര്‍ സ്ഥാനത്ത് തുടരും.
ശിവം ദുബെ, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല.
ധ്രുവ് ജുറേല്‍ പുതിയ വിക്കറ്റ് കീപ്പറായി ടീമിലെത്തി.
റിഷഭ് പന്തിനും ടീമില്‍ ഇടം നേടാനായില്ല.
ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍).